കണ്ണൂര്: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 20.829 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23), മുഹമ്മദ് ഷാനിദ് എസ് (23), സുനീഷ് കുമാർ കെകെ (43) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു.കെ.സി, പ്രിവന്റീവ് ഓഫീസർ ഷാജിമോൻ കെവി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ശരത് പി ടി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക എ വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അജിത്ത് സി എന്നിവരും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) റാഫി.കെ.വി, പ്രിവന്റീവ് ഓഫീസർ സി.എം.ജയിംസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജേഷ്.എം, സിവിൽ എക്സൈസ് ഓഫീസർ സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മുനീറ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ബെംഗളൂരുവിൽ നിന്നെത്തിച്ച് വീട്ടിൽ സൂക്ഷിച്ചു, വില 30 ലക്ഷത്തോളം; 73.2 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]