
തൊണ്ട വേദന മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് കാര്യങ്ങൾ.
തൊണ്ട വേദന മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് കാര്യങ്ങൾ
സാധാരണ തണുപ്പ് കാലത്ത് പലർക്കും ജലദോഷം, ചുമ, പനി എന്നിവ ഉണ്ടാക്കാറുണ്ട്. ഇവ അകറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.
ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് തൊണ്ടയിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.
ഇടയ്ക്കിടെ ആവി പിടിക്കുന്നത് നല്ലതാണ്. ആവി പിടിക്കുന്നത് യഥാർത്ഥത്തിൽ അണുബാധയ്ക്ക് കാരണമായ വൈറസിനെ കൊല്ലില്ല. ആവി പിടിക്കുന്നതിലൂടെ അൽപം ആശ്വസം ലഭിക്കും.
നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നാരങ്ങ നീരിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് അണുബാധയെ ചെറുക്കുന്നതിന് സഹായിക്കുന്നു.
ഇഞ്ചി ചായ പതിവായി കുടിക്കുന്നത് തൊണ്ട വേദന കുറയ്ക്കുന്നതിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
മഞ്ഞൾ ചേർത്ത ചെറുചൂടുള്ള പാൽ കുടിക്കുക. ഇത് തൊണ്ട് വേദന അകറ്റുന്നതിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net