കൊല്ലപ്പെട്ട മലയാളി മാധ്യമപ്രവര്ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് അന്തരിച്ചു ; മകൾക്ക് നീതി ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം മരണം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥൻ (82) അന്തരിച്ചു. മകളെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ നാലുപേർക്ക് ഡൽഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരണം. വെള്ളിയാഴ്ച സൗമ്യയുടെ 41-ാം ജന്മദിനമായിരുന്നു. വിശ്വാനാഥന് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയാണ് വിശ്വാനാഥന് അന്തരിച്ചത്.
2008 ൽ 26-ാം വയസിൽ പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ട ആ രാത്രിയോടെ വിശ്വനാഥന്റെ ജീവിതം മാറിമറിഞ്ഞു. തുടർന്നുള്ള 15 വർഷക്കാലം കേസിന്റെ തുടർനടപടികളും മറ്റുമായി പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിമാറി. നിയമപോരാട്ടം അവസാനിച്ച് മകൾക്ക് നീതി നേടിയെടുത്തതിന്റെ ചാരിതാർത്ഥ്യത്തിലാണ് അദ്ദേഹം വിടപറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2008 സെപ്റ്റംബർ 30-ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്ലൈൻസ് ടുഡേയിലെ (ഇപ്പോൾ ഇന്ത്യാ ടുഡെ) മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ വെടിയേറ്റുമരിച്ചത്. വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മൃതദേഹപരിശോധനയിൽ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി.
2009 മാർച്ച് 18-നാണ് ഐ.ടി. ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷിനെ അജ്ഞാതർ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിലായതോടെയാണ് സൗമ്യ വധക്കേസിൽ വഴിത്തിരിവുണ്ടാകുന്നത്. ചോദ്യംചെയ്യലിനിടെയാണ് മറ്റൊരു യുവതിയെക്കൂടി തങ്ങൾ കൊലപ്പെടുത്തിയതായി പ്രതികൾ വെളിപ്പെടുത്തിയത്. 2008-ൽ നെൽസൺ മണ്ടേല റോഡിന് സമീപത്തായിരുന്നു സംഭവമെന്നും ഇവർ മൊഴി നൽകി. ഇതോടെയാണ് സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയതും ഇതേസംഘമാണെന്ന് കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]