ബ്ലാഡര്‍ അഥവാ മൂത്രാശയ ക്യാന്‍സറും ലക്ഷണങ്ങളും ; കൂടുതലറിയാം…
സ്വന്തം ലേഖകൻ
മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാൻസര്‍ എന്ന് പറയുന്നത്.
പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. മദ്യപാനവും പുകവലിയുമൊക്കെ രോഗ സാധ്യതയെ കൂട്ടാം. നീണ്ടുനില്‍ക്കുന്ന മൂത്രത്തിലെ അണുബാധ, കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലാഡര്‍ ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും മൂത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. എപ്പോഴും മൂത്രം പോവുക, മൂത്രമൊഴിക്കാൻ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ, മൂത്രത്തില്‍ രക്തം കാണുക, മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, രാത്രിയില്‍ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ തുടങ്ങിയവ ചിലപ്പോള്‍ മൂത്രാശയ ക്യാൻസറിന്റെ ലക്ഷണമാകം.
അതുപോലെ അടിവയറ്റിലും നടുവിലും വേദന, വിശപ്പില്ലായ്മ, തളര്‍ച്ച, ശരീരവേദന, ശരീരഭാരം പെട്ടെന്ന് കുറയുക, അകാരമായ ക്ഷീണം തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]