

അപ്പാച്ചിമേട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ; ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
സ്വന്തം ലേഖകൻ
എരുമേലി: ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ശബരിമല അപ്പാച്ചിമേട്ടിലാണ് തമിഴ്നാട് സ്വദേശിനിയായ പത്മശ്രീ കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്.
അപ്പാച്ചിമേട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പത്മശ്രീയുടെ മൃതദേഹം പമ്പ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുൻപേ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ സൂചന നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]