
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ട്രാവല്‍ ഏജന്‍സി ഉടമ മുങ്ങിയതായി പരാതി. കാക്കനാട് ഉള്ള യൂറോ ഫ്ളൈ ഹോളിഡേയ്സ് ഉടമ ഷംസീറിനെതിരെയാണ് പരാതി. പാലക്കാട് സ്വദേശിയാണ് ഷംസീര്‍. തട്ടിപ്പിന് ഇരയായവര്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്കി. 16 പേരില്‍ നിന്ന് കാനഡയില്‍ ജോലി ശരിയാക്കിയെന്ന പരേില്‍ നിന്ന് 5 ലക്ഷം രൂപ വീതം ഷംസീര്‍ വാങ്ങിയിരുന്നു. തുടര്‍ന്ന്, കാനഡയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താന്‍ ഇവരോട് ആവശ്യപ്പെട്ടു. പണം നല്കിയവര് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പിന്നീട് ഷംസീറിനെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇയാള്‍ മുങ്ങിയതായി അറിയുന്നത്.