

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങ് ; ഇന്ന് (09.12.2023) രാത്രി മുതൽ, നാളെ(10.12.2023) അനുസ്മരണ സമ്മേളനം കഴിയുന്നതുവരെ ഇളപ്പുങ്കൽ കാനം റോഡിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി പോലീസ് ; ഗതാഗത നിയന്ത്രണങ്ങള്‍ ഇപ്രകാരം
സ്വന്തം ലേഖകൻ
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് ഇന്ന് (09.12.2023) രാത്രി മുതൽ, നാളെ(10.12.2023) അനുസ്മരണ സമ്മേളനം കഴിയുന്നതുവരെ ഇളപ്പുങ്കൽ കാനം റോഡിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍.
നിയന്ത്രണം കഴിയുന്നത് വരെ കാനം ചന്തക്കവല ഭാഗത്ത് നിന്നും ഇളപ്പുങ്കൽ ഭാഗത്തേക്ക് വാഹനഗതാഗതം നിരോധിച്ചിട്ടുള്ളതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഭാഗത്ത് നിന്നും വരുന്നവർ കോട്ടയം- കുമളി റോഡേ പാമ്പാടി- പുളിക്കൽ കവല റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) വലത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്നവർ കറുകച്ചാൽ-കങ്ങഴ- പുളിക്കൽകവല റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) വലത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്നവർ പൊൻകുന്നം-കൊടുങ്ങൂർ റോഡേ -ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) ഇടത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.
മണിമല ഭാഗത്തുനിന്നും വരുന്നവർ ചാമംപതാൽ- കൊടുങ്ങൂർ റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) ഇടത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സി.എം.എസ് പള്ളിയുടെയും, സി.എം.എസ് സ്കൂളിന്റെയും, ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതാണ്. തിരികെ വാഹനങ്ങൾ കാഞ്ഞിരപ്പാറ പുളിക്കൽ കവല വഴി പോകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net