
കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ഡോക്ടര്‍ വീണു മരിച്ച സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ളാറ്റ്ഫോമില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. കോവൂര്‍ സ്വദേശിയും കണ്ണൂര്‍ റീജ്യണല്‍ ലാബില്‍ കണ്സല്ട്ടന്റുമായ ഡോക്ടര്‍ സുജാതയാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് മരിച്ചത്.
ഇന്നലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ദാരുണ സംഭവം ഇങ്ങനെ. കണ്ണൂര്‍ ഭാഗത്തേക്ക് പതുക്കെ പോയിക്കൊണ്ടിരുന്ന എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റിയില്‍ കയറാന്‍ യാത്രക്കാരിയായ ഡോക്ടര്‍ സുജാത ശ്രമിച്ചെങ്കിലും ആര്‍പിഎഫ് ഉദ്യോഗസ്ഥന് പിന്തിരിപ്പിച്ച് സീറ്റിലിരുത്തി. ട്രാക്ക് മാറ്റുന്നതിനിടെ ട്രെയിന്‍ വീണ്ടും പതുക്കെയായപ്പോള്‍ നിര്‍ത്തിയെന്ന് കരുതി സുജാത വീണ്ടും കയറാന്‍ ശ്രമിക്കുകയും അപ്രതീക്ഷിതമായി പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍പ്പെടുകയായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥനും യാത്രക്കാരും ഉടനടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാലാം പ്ലാറ്റ് ഫോമിന്റെ അറ്റത്ത് ആളുകള്‍ അധികമില്ലാത്ത സ്ഥലത്താണ് അപകടം ഉണ്ടായതെന്ന് തൊഴിലാളികള്‍ പറയുന്നു.
റെയില്‍വേ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കണ്ണൂര്‍ റീജിനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സള്‍ട്ടന്റാണ് മരിച്ച ഡോക്ടര്‍ എം സുജാത. ലാബിന് കോഴിക്കോട് സ്വന്തമായ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്‍പ്പെടെ മുന്‍ കയ്യെടുത്ത ഡോക്ടറുടെ അപകടമരണം ജീവനക്കാരെയും ഞെട്ടിച്ചു. സുജാതയുടെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
ഡോക്ടർ വീണ് മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസ്
Last Updated Dec 9, 2023, 1:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]