
തിരുവനന്തപുരം : കീഴാറ്റിൻങ്ങലിൽ അഞ്ച് പേരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പവൻ പ്രകാശ് എന്നയാളുടെ സുഹ്യത്തുക്കളാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് നാടിനെയാകെ ഭീതിയിലാക്കി മൂന്നംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണമുണ്ടായത്. മുൻവൈരാഗ്യത്തിന്റെ പേരിലാണ് സംഘം രണ്ട് പേരെ ആക്രമിച്ചത്. ഇത് തടയാനെത്തിയ മറ്റ് മൂന്ന് പേർക്കും കുത്തേൽക്കുകയായിരുന്നു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രതികളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണെന്നത് അന്വേഷണത്തിന് തിരിച്ചടിയാണ്. കസ്റ്റഡിയിലുളളവരിൽ നിന്നും പ്രതികളുടെ വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.
</p>
Last Updated Dec 10, 2023, 8:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]