

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം ; നാലുപേര്‍ക്ക് കടിയേറ്റു ; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വടകരയില്‍ നാലുപേര്‍ക്ക് കടിയേറ്റു. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണെന്നാണ് നിഗമനം. കടിയേറ്റവര്‍ ചികിത്സ തേടി.
വടകര ടൗണിലും സമീപത്തുമാണ് നായ പരിഭ്രാന്തി പടര്‍ത്തിയത്. നായയ്ക്ക് പേവിഷബാധ ഉള്ളതാണോയെന്ന് സംശയമുയർന്നിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന അതുല്‍, ഷരീഫ് എന്നിവര്‍ക്കാണ് ആദ്യം കടിയേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പഴയ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഒരു തമിഴ് നാട് സ്വദേശിനിയെ കടിച്ചു. ഇതിനുശേഷമാണ് വീട്ടില്‍ ഇരിക്കുകയായിരുന്ന സരോജിനി എന്ന സ്ത്രീയെയും നായ കടിച്ചത്.
ഇന്നലെ 11 പേരാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത്. നാട്ടില്‍ പരിഭ്രാന്തി പടര്‍ത്തുന്ന നായയെ ഉടന്‍ പിടികൂടണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]