

ട്യൂഷന് പോകാൻ മടി, തട്ടിക്കൊണ്ടുപോകല്‍ കഥ; പോലീസിനേയും നാട്ടുകാരേയും മുള്‍മുനയിലാക്കി വിദ്യാര്‍ഥി
സ്വന്തം ലേഖിക
കൊല്ലം(ചവറ): പഠിക്കാൻ പോകാനുള്ള മടികാരണം വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥമെനഞ്ഞ് വിദ്യാര്‍ഥി. തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നറിയിച്ച വിദ്യാര്‍ഥി പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി.
വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ചവറ സ്വദേശിയായ കുട്ടി വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചു. ഉടൻ വിവരം ചവറ പോലീസില്‍ അറിയിച്ചു. കാവിനു സമീപത്തുനിന്ന് രണ്ടുപേര്‍ നടന്നുവന്നെന്നും ഉടൻതന്നെ ഒരു കാര്‍ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പറഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഭവം നടന്ന കാവിനു സമീപം പുറത്തുനിന്ന് ആളുകള്‍ എത്തിച്ചേരാറുണ്ട്. കൂട്ടത്തില്‍ ആരെങ്കിലും നടന്നുവന്നപ്പോള്‍ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാൻ വരുന്നെന്ന് തോന്നിയതാകാമെന്ന അനുമാനത്തിലായിരുന്നു പോലീസ്.
സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് പോലീസ് വ്യക്തമാക്കി. വീണ്ടും കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് ട്യൂഷനു പോകാനുള്ള മടികൊണ്ടാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് പോലീസിനെ ധരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]