ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കമാകും
സ്വന്തം ലേഖിക
ഡൽഹി:ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്ബരക്ക് ഇന്ന് ഡര്‍ബനില്‍ കിങ്സ്മീഡ് മൈതാനത്ത് തുടക്കമാകും ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മത്സരം.
സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്ബര നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
്ഇന്ത്യയുടെ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവര്‍ പരമ്ബരയില്‍ കളിക്കില്ല. അതേ സമയം, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇശാന് കിഷന്, മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്.ആതിഥേയ ഇലവനില്‍ നായകന് ടെംബ ബവുമ അവധിയിലാണ്.
പകരം എയ്ഡന്‍ മാര്‍ക്രമാകും നയിക്കുക. ക്വിന്റന്‍ ഡി കോക്കും ഇറങ്ങിയേക്കില്ല. . കാഗിസോ റബാഡയും ടീമിലുള്‍പ്പെട്ടിട്ടില്ല. പകരക്കാരനായി നാന്ദ്രേ ബര്‍ഗറാകും എത്തുക. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്ബരയും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനത്തിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]