
തമിഴ് നടി രമ്യാ പാണ്ഡ്യൻ വിവാഹിതയായി. യോഗ പരിശീലകനായ ലോവൽ ധവാനാണ് നടിയുടെ ഭര്‍ത്താവ്. രമ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാഹ വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് രമ്യ മലയാളികൾക്ക് സുപരിചിതയായത്.
‘ഞങ്ങളുടെ യാത്ര ആരംഭിച്ച ഗംഗയുടെ തീരത്ത് ഞങ്ങളുടെ ആത്മാവുകളെ തമ്മിൽ ബന്ധിച്ചു. എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’, എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രമ്യ കുറിച്ചത്. നിരവധി പേര് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്. സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള വിവാഹ സല്‍ക്കാരം നവംബര്‍15ന് നടക്കും.
View this post on Instagram
തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ഷോയായ കുക്ക് വിത്ത് കോമാളിയിലൂടെയാണ് രമ്യ ശ്രദ്ധനേടിയത്. കലക്ക പോവത്തു യാരു എന്ന കോമഡി ടെലിവിഷൻ ഷോയിലെ വിധികർത്താവും ആയിരുന്നു. പിന്നാലെയാണ് ബിഗ് ബോസ് തമിഴ് സീസൺ നാലിലെ മത്സരാർത്ഥിയായി രമ്യ എത്തുന്നത്. ഷോയിലെ ഏക വനിതാ ഫൈനലിസ്റ്റും രണ്ടാം റണ്ണറപ്പും ആയിരുന്നു താരം. ജോക്കർ, ആൻ ദേവതായ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയുടെ ടുഡി എൻ്റർടൈൻമെൻ്റ് നിർമ്മിച്ച ഒരു സിനിമയും സിവി കുമാറിൻ്റെ തിരുകുമാരൻ എൻ്റർടൈൻമെൻ്റ് നിർമ്മിച്ച ഒരു ചിത്രവും രമ്യയുടേതായി വരാനിരിക്കുന്നുണ്ട്.
അതുല്യ പ്രതിഭ, ആദരാഞ്ജലികൾ ഗണേഷ് സർ; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഇതിലൂടെ മലയാളികൾക്കിടയിലും രമ്യ ശ്രദ്ധനേടി. 2023ൽ ആയിരുന്നു റിലീസ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം (പെല്ലിശ്ശേരി, ജോർജ്ജ് സെബാസ്റ്റ്യൻ ), മികച്ച നടൻ (മമ്മൂട്ടി) എന്നിവയുൾപ്പെടെ രണ്ട് അവാർഡുകൾ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]