
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോൺ ആക്രമണം. 34 ഡ്രോണുകളാണ് തൊടുത്തത്. 2022ൽ ഇരു രാജ്യങ്ങളും യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.
മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൊമോഡെഡോവോ, ഷെറെമെറ്റിയേവോ, സുക്കോവ്സ്കി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള 36 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. പിന്നീട് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി റഷ്യയുടെ ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. 36 ഡ്രോണുകൾ ഉപയോഗിച്ചുള്ള തുടരാക്രമണ ശ്രമത്തെ പ്രതിരോധിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]