അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൊണാൾഡ് ട്രംപിന്റെ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ റഷ്യൻ ടിവി ചാനലിൽ. സർക്കാർ നിയന്ത്രണത്തിലുള്ള റഷ്യ നെറ്റ്വർക്ക് എന്ന വാർത്താചാനലിന്റെ 60 മിനിട്സ് എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചത്. മുൻമോഡലായ മെലാനിയ 2000ൽ ജി.ക്യു മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനൽ സംപ്രേഷണം ചെയ്തത്. എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്സിൽ പങ്കുവച്ചതിന് പിന്നാലെ ചാനലിനെതിരെ വൻവിമർശനമാണ് ഉയരുന്നത്.
മെലാനിയയുടെ ഭർത്താവ് വിജയിച്ചിരിക്കുന്നു, മുൻ പ്രഥമവനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. 2000ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നു എന്നാണ് ഇനി കാണിക്കാൻ പോകുന്നത്. ജി.ക്യു മാസികയുടെ കവറാണിത്, എന്ന അവതാരക യെവ്ജെനി പോപോവിന്റെ മുഖവരയോടെയാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ചിത്രങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും നൽകുന്നുണ്ട്. മെലാനിയയുടെ നെഗ്ലിജീ ധരിച്ച ചിത്രമടക്കമാണ് പങ്കുവച്ചിരിക്കുന്നത്.
ഡൊണാൾഡ് ട്രംപിനെയും ഭാര്യയെയും പരിഹസിക്കുകയാണ് ചാനൽ എന്നും അവരുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്നും വിമർശനം ഉയരുന്നു. അതേസമയം നഗ്നമോഡലിംഗിനെ മെലാനിയ നേരത്തെ ന്യായീകരിച്ചിരുന്നു, മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തെ വിലമതിക്കാൻ നമുക്ക് ഇനി കഴിയുന്നില്ലേ? ചരിത്രത്തിലുടനീളം, മാസ്റ്റർ ആർട്ടിസ്റ്റുകൾ മനുഷ്യന്റെ രൂപത്തെ ബഹുമാനിക്കുന്നു, അഗാധമായ വികാരങ്ങളും പ്രശംസയും ഉണർത്തുന്നു,” അവർ കൂട്ടിച്ചേർത്തു, “നമ്മുടെ ശരീരത്തെ ബഹുമാനിക്കുകയും കലയെ സ്വയം പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ മാർഗമായി ഉപയോഗിക്കുന്ന കാലാതീതമായ പാരമ്പര്യം സ്വീകരിക്കുകയും വേണമെന്നും മെലാനിയ അഭിപ്രായപ്പെട്ടിരുന്നു,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]