
തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. ഗോപാലകൃഷ്ണൻ്റെ വിശദീകരണം തൃപ്തികരമല്ല. പൊലീസ് അന്വേഷണ റിപോർട്ട് ഗോപാകൃഷ്ണൻ്റെ വിശദീകരണം തള്ളുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഉചിതമായ നടപടി വേണമെന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ശുപാർശ ചെയ്യുന്നത്.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും സംബന്ധിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഫോൺ ഹാക്ക് ചെയ്തുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍, ഇതുവരെ നടന്ന അന്വേഷണത്തിൽ ഹാക്കിംഗ് സ്ഥിരീകരിക്കാനായില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മെറ്റ നൽകിയ വിശദീകരണത്തിൽ ഹാക്കിംഗ് സ്ഥിരീകരിച്ചിട്ടില്ല.
ഹിന്ദു ഗ്രൂപ്പിന് പിന്നാലെ ഗോപാലകൃഷ്ണൻ അഡ്മിനായി മുസ്ലീം ഗ്രൂപ്പ് അടുത്ത ദിവസം നിലവിൽ വന്നതിലും ദുരൂഹതയുണ്ട്. ഹാക്കിംഗ് അല്ലെന്ന് ഉറപ്പിച്ചാൽ ഗോപാലകൃഷ്ണനോട് സർക്കാർ വിശദീകരണം തേടും. സ്വന്തം നിലക്ക് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് ഉറപ്പിച്ചാൽ അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമെന്ന നിലക്ക് കടുത്ത നടപടിയുണ്ടാകും.
Also Read: ഹൂ ഈസ് ദാറ്റ് ? മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്; ഐഎഎസ് തലപ്പത്തെ പോര് പാരമ്യത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]