
ഷാര്‍ജ: യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് സ്വദേശികള്‍ക്ക് പരിക്ക്. എമിറേറ്റ്സ് റോഡില്‍ ബദിയ പാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ചിലരെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തിരക്കേറിയ റോഡില്‍ പാലിക്കേണ്ട വേഗപരിധി ഇതില്‍ ഒരു വാഹനം മറികടന്നതായി കണ്ടെത്തി. റോഡിലെ തിരക്കില്‍ വാഹനം നിയന്ത്രിക്കാനാകാതെ വന്നതോടെ മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എമര്‍ജന്‍സി ടീം ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലെത്തിച്ചത്.
Read Also – വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]