ഹൈദരാബാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ യുവതി പറഞ്ഞ തമാശ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ ബോംബിനെക്കുറിച്ച് തമാശ പറയുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടർ കൊണ്ട് പരിശോധന തുടരവേ സ്ത്രീയുടെ കണങ്കാലിന് അടുത്തെത്തിയപ്പോൾ ബീപ്പ് ശബ്ദം മുഴങ്ങിയതോടെ കാര്യങ്ങൾ വഷളാവുകയും ചെയ്തു.
ഗോവയിലേക്ക് പോകാനായാണ് യുവതി വ്യാഴാഴ്ച വിമാനത്താവളത്തില്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയോട് വലിയ എതിര്‍പ്പാണ് യുവതി പ്രകടിപ്പിച്ചത്. ബോംബ് ഉള്ള പോലെയാണല്ലോ പരിശോധനയെന്ന് യുവതി ഇതിനിടെ പറഞ്ഞതാണ് പ്രശ്നമായത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെയും ലഗേജുകളും സുരക്ഷാ മേഖലയിലേക്ക് കൊണ്ടുവന്ന് സമഗ്രമായ പരിശോധന നടത്തി. ഇതിനിടെയാണ് മെറ്റല്‍ ഡിറ്റക്ടര്‍ ബീപ്പ് ശബ്ദം മുഴക്കിയത്. ഉടൻ തന്നെ ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും വിശദമായ പരിശോധന തുടരുകയും ചെയ്തു. ഇതിനിടെ യുവതിയുടെ മാതാപിതാക്കളെയും വിളിച്ചു വരുത്തി.
ഏതാനും മാസങ്ങൾക്ക് മുമ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ കണങ്കാലില്‍ മെറ്റൽ റോഡ് ഇട്ടിരുന്നതായി മാതാപിതാക്കൾ പറയുകയും ശസ്ത്രക്രിയ നടന്നതായി സ്ഥിരീകരിക്കുന്ന മെഡിക്കൽ രേഖകളും ഹാജരാക്കുകയും ചെയ്തതോടെയാണ് സാഹചര്യം ഒന്ന് ശാന്തമായത്. തുടർന്ന് സിഐഎസ്എഫ് ജീവനക്കാർ യുവതിയെ പൊലീസിന് കൈമാറി. യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും വിമാനത്താവളത്തിലെ എസ്എച്ച്ഒ കെ ബാലരാജു പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തുടനീളമുള്ള പല വിമാനത്താവളങ്ങൾക്കും നൂറുകണക്കിന് വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടുകയും യാത്രക്കാർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങളില്‍ ഇപ്പോൾ പരിശോധന കര്‍ശനമാക്കിയിട്ടുമുണ്ട്.
10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]