
.news-body p a {width: auto;float: none;}
ദുബായ്: ഗാസ വെടിനിർത്തൽ ചർച്ചയുടെ മദ്ധ്യസ്ഥതയിൽ നിന്ന് പിന്മാറിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സന്നദ്ധരാകുമ്പോൾ മാത്രം മദ്ധ്യസ്ഥശ്രമം തുടരുമെന്നാണ് വിശദീകരണം. പിന്മാറുന്നകാര്യം ഇസ്രയേലിനെയും ഹമാസിനെയും അമേരിക്കയെയും ഖത്തർ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. . പലവട്ടം ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖത്തറിന്റെ കടുത്ത തീരുമാനം.
ഇസ്രയേലും ഹമാസും ആത്മാർത്ഥമായല്ല ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ആരോപിച്ചുള്ള ഖത്തറിന്റെ പിന്മാറ്റം സമാധാന നീക്കം കൂടുതൽ പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആത്മാർത്ഥതയോടെ ചർച്ചയിൽ പങ്കെടുക്കാൻ ഇരുപക്ഷവും തയാറാകാത്തിടത്തോളം കാലം മദ്ധ്യസ്ഥ ചർച്ചക്ക് അർത്ഥമില്ലെന്നും അതിനാൽ തുടരാനാവില്ലെന്നും ഖത്തർ ഇന്നലെ അറിയിച്ചിരുന്നു.
ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി അമേരിക്ക, ഈജിപ്ത് എന്നിവർക്കൊപ്പം ഖത്തറും മാസങ്ങളായി മദ്ധ്യസ്ഥ ചർച്ച നടത്തിവരികയാണ്. എന്നാൽ, ഇതുവരെ കാര്യമായ ഒരു പുരോഗതിയും ചർച്ചയിൽ ഉണ്ടായില്ല. അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാധാന നീക്കത്തിനുള്ള പുതിയ ഉപാധികൾ കണ്ടെത്താൻ അമേരിക്കയും ഖത്തറും കഴിഞ്ഞ മാസം ചർച്ചകൾ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഈ നീക്കത്തിനും ഫലം കണ്ടില്ല. ഇതെല്ലാമാണ് ഖത്തറിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് അടച്ചുപൂട്ടാൻ അമേരിക്ക ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം തള്ളി. അമേരിക്കയുടെ സമ്മർദത്തെ തുടർന്നല്ല ഓഫീസ് പൂട്ടാൻ നിർദേശിച്ചതെന്നാണ് ഖത്തർ പറയുന്നത്. നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും അറിയിച്ചു. 2012 മുതൽ ഹമാസ് നേതാക്കൾക്ക് ഖത്തർ രാഷ്ട്രീയ അഭയം നൽകി വരുന്നുണ്ട്. തങ്ങൾ മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയും ബന്ദി മോചനവും ഹമാസ് തള്ളിയ സാഹചര്യത്തിൽ ദോഹയിൽ പലസ്തീൻ സംഘടനയുടെ സാന്നിദ്ധ്യം സ്വീകാര്യമല്ലെന്ന് ഖത്തറിനെ അമേരിക്ക അറിയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. അമേരിക്കയുടെ സഖ്യകക്ഷിയാണ് ഖത്തർ.