മാഡ്രിഡ്: വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്. ബാഴ്സക്കും എ.സി മിലാനുമെതിരെ തുടർ തോൽവികൾക്ക് പിന്നാലെ ലാലിഗയിൽ ഒസാസുനയെ മറുപടിയില്ലാത്ത 4 ഗോളിനാണ് റയൽ തോൽപ്പിച്ചത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് മികവിലായിരുന്നു വമ്പൻ ജയം. ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം ഒരുഗോൾ നേടി. 34-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമിന്റെ അസിസ്റ്റിലാണ് വിനീഷ്യസ് ഗോളടി തുടങ്ങിയത്. 61-ാം മിനിറ്റിലും 69-ാം മിനിറ്റിലും ഗോൾ നേടി പട്ടിക പൂർത്തിയാക്കി.
ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, എന്തുപറ്റിയിത്; തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി
42-ാം മിനിറ്റിൽ പ്രതിരോധ നിര ഭേദിച്ച് മുന്നേറിയ ബെല്ലിങ്ങാം സോളോ ഗോളിലൂടെ തിളങ്ങി. സീസണിൽ വിനീഷ്യസിന്റെ രണ്ടാം ഹാട്രിക്കാണിത്. ഒസാസുന തിരിച്ചടിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പഴായി. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ മഡ്രിഡ്. ഇത്രയും മത്സരങ്ങളിൽനിന്ന് 33 പോയിന്റുമായി ബാഴ്സയാണ് ഒന്നാമത്. അത്ലറ്റികോ മഡ്രിഡാണ് റയലിന് തൊട്ടുപിന്നിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]