മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനത്തിൽ തൃപ്തിയെന്ന് കെ ബി ഗണേഷ് കുമാർ. ഇപ്പോഴും സാറ്റിസ്ഫൈഡ് ആണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.(Pinarayi Vijayan at LDF Meeting on Cabinet Revamp)
മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാവിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
Read Also: ഡൽഹിയിലെ പച്ചക്കറി മാർക്കറ്റിൽ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം | VIDEO
അതേസമയം എൽഡിഎഫ് യോഗത്തിൽ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് ഭക്ഷ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുക. ഏഴ് വർഷത്തിന് ശേഷമാണ് വില വർധന നടപ്പാക്കുന്നത്. സപ്ലൈകോയുടെ ആവശ്യപ്രകാരമാണ് എൽഡിഎഫ് യോഗത്തിൽ ഭക്ഷ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
Story Highlights: Pinarayi Vijayan at LDF Meeting on Cabinet Revamp
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]