
ദില്ലി: ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ലെന്നും പഞ്ചാബ് സർക്കാരിന്റെ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഗവർണർ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു.
ബില്ലുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ പ്രത്യാഘാതം എന്തെന്ന് അറിയാമോ എന്നും കോടതി ചോദിച്ചു. ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെൻ്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. ഗവർണർ തെരഞ്ഞെടുക്കുന്ന സർക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]