ഹൈദരാബാദ്-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു.
ഹൈദരാബാദ് പ്രാന്തപ്രദേശത്തുള്ള മെഡ്ചല്‍ ജില്ലയിലെ പോച്ചാരം ഐടി കോറിഡോര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 18 കാരനായ കിരണ്‍ ആണ് കൊല്ലപ്പെട്ടത്.
മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കിരണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതായിരുന്നു. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഓടിയെത്തി യുവാവിനെ പിടികൂടി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുളകു തേച്ച ശേഷം മര്‍ദ്ദിച്ചു.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരു മണിക്കൂറോളം മര്‍ദ്ദനമേറ്റ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
രാച്ചകൊണ്ട പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പോച്ചാരം ഐടി കോറിഡോര്‍ പോലീസ് സ്റ്റേഷനിലാണ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
യുവാവിന്റെ കുടുംബം ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.
കിരണ്‍ പെണ്‍കുട്ടിയുമായി കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. അവളുടെ മാതാപിതാക്കള്‍ മുമ്പ് ഇരുവരെയും ഉപദേശിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.
മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അയല്‍ക്കാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]