വീടിന്റെ അകത്തളം ഭംഗിയാകണമെങ്കില്‍ അവിടങ്ങളില്‍ ക്രമീകരിക്കുന്ന ഫര്‍ണിച്ചറുകളും അതുപോലെ മനോഹരമാകേണ്ടതുണ്ട്. ഓരോ വീടിനും അതുപോലെ അവിടെ താമസിക്കുന്ന വീട്ടുകാരുടെ അഭിരുചിക്കും അനുസരിച്ചാണ് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കാറ്.
മെറ്റീരിയല്‍ ഫിനിഷിംഗും ഒപ്പം ഉപയോഗിക്കാനുള്ള കംഫര്‍ട്ടുമാണ് ഫര്‍ണിച്ചറുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. ബഡ്ജറ്റില്‍ ഒതുങ്ങുന്നതിനൊപ്പം ദീര്‍ഘകാലം നിലനില്ക്കാന് കഴിയുന്നതുമാകണം ഫര്‍ണിച്ചറുകള്‍. വീടിന്റെ സീലിംഗിനും ചുവരുകള്‍ക്കും ജനലുകള്‍ക്കുമൊക്കെ ചേര്‍ന്ന ഫര്‍ണിച്ചറുകൾ വാങ്ങിയാല്‍ മാത്രമെ വീടിന്റെ അകത്തളങ്ങളെ മനോഹരമാക്കാൻ സാധിക്കു.
ഇന്ന് മിക്കവരും ഇക്കാര്യങ്ങളിലെല്ലാം കാര്യമായ ശ്രദ്ധ നല്‍കാറുണ്ട്. ഒരു തീം തന്നെ തെരഞ്ഞെടുത്ത് വീടിന്റെ നിറവും ഫര്‍ണീച്ചറുകളുമെല്ലാം ഇതുപോലെ അനുയോജ്യമായി ക്രമീകരിക്കുന്നതാണ് മോഡേണ്‍ രീതി. റെഡിമെയ്ഡായി വാങ്ങിക്കുക മാത്രമല്ല, അഭിരുചിക്ക് അനുസരിച്ച് നിര്‍ദേശങ്ങള്‍ നല്കി പണിയിപ്പിക്കുന്ന രീതി ഇപ്പോള്‍ വീണ്ടും ട്രെൻഡിംഗിലാണ്. കൈവശമുള്ള തുകയ്ക്ക് അനുസരിച്ച് ഫർണിഷിംഗ് ചെയ്യാൻ പറ്റുന്ന വിധത്തിൽ വ്യത്യസ്ത റേറ്റിലുള്ള മെറ്റീരിയലുകളും വിപണിയിൽ ലഭ്യമാണ്.
വൈവിധ്യമുള്ള ധാരാളം മെറ്റീരിയലുകള്‍ ഇത്തരത്തില്‍ വിപണിയിലുണ്ട്. ഭംഗിയുള്ള ഫര്‍ണിച്ചര്‍ തപ്പി വീടിന്റെ ആര്‍ക്കിടെക്ചറിനു തീരെ ചേരാത്തവ വാങ്ങുന്നവരുണ്ട്. മരം വാങ്ങി കസ്റ്റംമെയ്ഡായി ഫർണിച്ചർ കട്ടിലും വാഡ്രോബുമെല്ലാം നിർമിച്ചെടുക്കുന്നവരാണ് പക്ഷേ കൂടുതൽ. വീടിന്റെ സ്പെയ്സിന് അനുസരിച്ച് കസ്റ്റംമെയ്ഡായി നിർമിച്ചെടുക്കുന്നത് തന്നെയാണ് ലാഭകരവും.
ആർക്കിടെക്റ്റ്സും ഡിസൈനേഴ്സും ഫർണിച്ചർ ഡിസൈൻ കൂടി നൽകാറുണ്ട്. ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മുറികളുടെ വലിപ്പവും കൂടി കണക്കിലെടുക്കണം. ഇതിന് യോജിക്കുംവിധത്തിലുള്ള ആകൃതിയിലായിരിക്കണം ഫര്‍ണിച്ചറുകള്‍. എന്നാല്‍ ഇതിനൊപ്പം ഈടും പ്രത്യേകം ശ്രദ്ധിക്കണം. ഈട് എന്നാല്‍ എത്രകാലം നിലനില്ക്കും എന്നത്. വീടിന്റെ മൊത്തത്തിലുള്ള അഴക് വര്‍ധിപ്പിക്കുന്നതിലും ഫര്‍ണിച്ചറുകള്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഇക്കാര്യം എപ്പോഴും ഓര്‍മ്മയിലുണ്ടാകണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]