കോട്ടയം കുമരകത്ത് ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം; ജനല്‍ ചില്ലകള്‍ പൊട്ടിത്തെറിച്ചു; വൈദ്യുതോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു
കുമരകം: കുമരകത്ത് ഇടിമിന്നലില്‍ വീടിനു നാശനഷ്ടമുണ്ടായി.
ഏഴാം വാര്‍ഡ് ആശാരിശേരി കൊച്ചുകാവില്‍ സുഗണന്റെ വീടിനാണ് ഇന്നലെ വൈകുന്നേരമുണ്ടായ ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്.
ശക്തമായ മിന്നലില്‍ ജനല്‍ ചില്ലകള്‍ പൊട്ടിത്തെറിച്ചു.
വൈദ്യുതോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ വീടിന്റെ മുൻഭാഗത്തു നിന്ന തെങ്ങും മിന്നലേറ്റ് കത്തിനശിച്ചു. അപകടസമയത്ത് വീട്ടുകാര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
സമീപത്തെ ചില വീടുകളിലെ വൈദ്യുത ഗൃഹോപകരണങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]