കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് അദ്ധ്യാപികയുടെ ക്രൂര മർദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് യുകെജി വിദ്യാർത്ഥിക്ക് ക്രൂരമർദനം ഏൽക്കേണ്ടിവന്നത്. ചൂരൽ കൊണ്ടുള്ള അടിയേറ്റ് കുഞ്ഞിന്റെ പുറത്ത് നിരവധി പരിക്കുകളുണ്ട്. ക്ലാസ് മുറിയിൽവച്ച് താൻ ചോദിച്ച ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം പറഞ്ഞില്ലെന്നാരോപിച്ചായിരുന്നു മർദനം. കുട്ടിയെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സതേടി.
ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇന്നലെത്തന്നെ പൊലീസ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കൾ ഇന്നാണ് മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ അദ്ധ്യാപികയെ സസ്പെൻഡുചെയ്തിട്ടുണ്ട്. അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ ഉണ്ടാവുമെന്നാണ് പൊലീസ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]