ഇന്നും തമിഴകത്തിന്റെ ക്രൗഡ് പുള്ളറായ താരമാണ് രജനികാന്ത്. സ്റ്റൈലിഷായി രജനികാന്ത് നായകനാകുന്ന ചിത്രങ്ങള്‍ കളക്ഷനില്‍ മുന്നിട്ടുനില്ക്കാറുണ്ട്. റിലീസ് മുന്നേ കളക്ഷനില്‍ രജനികാന്ത് ചിത്രം മുൻകൂറായി ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മുൻകൂറായി രജനികാന്തിന്റെ വേട്ടയ്യൻ 37.50 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നാം നിര താരങ്ങളില്‍ അഡ്വാൻസ് കളക്ഷനില്‍ സമീപകാല കണക്കുകളില്‍ നാലാമതാണ് വേട്ടയ്യൻ. വേട്ടയ്യന്റെ മുന്നില്‍ 43 കോടി കളക്ഷൻ മുൻകൂറായി നേടി ഹിറ്റായ ജയിലറാണ്. രണ്ടാം സ്ഥാനത്ത് ദ ഗോട്ടുമാണ്. ദ ഗോട്ട് 65 കോടിയുടെ കളക്ഷൻ മുൻകൂറായി നേടിയപ്പോള്‍ ഒന്നാമത് 103 കോടി നേടിയ ലിയോയാണ്.
സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.
മുൻനിരയിലുള്ള മലയാളി താരങ്ങള്‍ കേരള കളക്ഷനില്‍ വേട്ടയ്യന്റെ വിജയത്തെ നിര്‍ണയിക്കുമോ എന്നതാണ് സിനിമാ ആരാധകര്‍ ഉറ്റുനോക്കുന്നത്. വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകും.
Read More: തകര്‍ന്നടിഞ്ഞ് കമല്ഹാസൻ ചിത്രം, 100 കോടിയിലധികം നഷ്ടം, പണികിട്ടിയത് അജിത്തിനും, ഇനി എന്ത്?, ആശയക്കുഴപ്പം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]