ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ സ്വിസ് ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കി സ്വിറ്റ്സര്‍ലാന്റ്. വ്യക്തികളുടേയും സംഘടനകളുടേയും വിശദാംശങ്ങള്‍ പട്ടികയിലുണ്ടെന്നാണ് സൂചന. ഇതുള്‍പ്പെടെ 104 രാജ്യങ്ങളിലെ 36 ലക്ഷം അകൗണ്ട് വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്റ് അതാത് രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യയും സ്വിറ്റ്സര്‍ലാന്റും ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇത്തരത്തിലുള്ള അഞ്ചാമത്തെ വിവര കൈമാറ്റമാണിത്. നൂറുകണക്കിന് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് സ്വിസ് അധികൃതര്‍ വ്യക്തമാക്കി.
ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്
വ്യക്തിയുടേയോ സംഘടനയുടേയുമോ ആയി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അകൗണ്ട് ബാലന്‍സ്, മൂലധന വരുമാനം തുടങ്ങിയവയെല്ലാം സ്വിറ്റ്സര്‍ലാന്റ നല്കിയ വിശദാംശങ്ങളിലുണ്ട്.
അതേ സമയം എത്ര തുകയുടെ നിക്ഷേപമാണെന്നതോ, സര്‍ക്കാരിന്റെ അന്വേഷണത്തെ ബാധിക്കുന്നതോ ആയ വിവരങ്ങളൊന്നും പരസ്യപ്പെടുത്തിയിട്ടില്ല. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള പണമാണോ എന്നത് അതത് സര്‍ക്കാരുകള്‍ അന്വേഷിക്കുകയാണെങ്കില്‍ അതിന് വിഘാതം സൃഷ്ടിക്കരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്താതത് എന്ന് സ്വിസ് അധികൃതര്‍ വ്യക്തമാക്കി.
O READ: വീട്ടിൽ മിനി-ബാർ; ലൈസൻസിന് ആർക്കൊക്കെ അപേക്ഷിക്കാം
കഴിഞ്ഞ മാസമാണ് ഇന്ത്യക്ക് പട്ടിക കൈമാറിയതെന്നും അടുത്ത വര്‍ഷം സെപ്തംബറോടെ അടുത്ത ഘട്ടം വിവരകൈമാറ്റം നടക്കുമെന്നും സ്വിറ്റ്സര്‍ലാന്റ് അറിയിച്ചു. ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ മാനദണ്ഡ പ്രകാരമാണ് സ്വിസ് അധികൃതര്‍ ഇന്ത്യയടക്കം 104 രാജ്യങ്ങള്‍ക്ക് നിക്ഷേപ വിവരങ്ങള്‍ നല്‍കുന്നത്. നേരത്തെ 101 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപവിവരങ്ങളാണ് അതാത് രാജ്യങ്ങളെ അറിയിച്ചിരുന്നത്. കസാഖിസ്ഥാന്‍, മാലിദ്വീപ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ കൂടി ഇത്തവണ വിവരങ്ങള്‍ തേടി സ്വിറ്റ്സര്‍ലന്റിനെ സമീപിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 10, 2023, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]