പഞ്ചാബ് : പഞ്ചാബിലെ ജലന്ധറിൽ വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.
ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് വീടിന് തീപിടിച്ചതായി പോലീസ് അറിയിച്ചു.
അഞ്ച് പേരെ ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരും മരണത്തിന് കീഴടങ്ങി. യശ്പാൽ ഘായ് (70), രുചി ഘായ് (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
സാമ്പിളുകൾ ശേഖരിക്കാനും സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും ഫോറൻസിക് വിദഗ്ധ സംഘത്തെ നിയോഗിച്ചു.
“ജലന്ധറിലെ അവതാർ നഗറിലെ ഒരു വീട്ടിൽ സ്ഫോടനം നടന്ന വിവരം ഞങ്ങൾക്ക് ലഭിച്ചു, ഞങ്ങൾ ഉടൻ സ്ഥലത്തെത്തി. അപകടത്തിന് പിന്നിലെ കാരണം ഞങ്ങൾ അന്വേഷിക്കുകയാണ്. ഞങ്ങൾ ഫോറൻസിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ട്,” ജലന്ധർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ആദിത്യ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]