കൊച്ചി∙ കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിർദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സമയം കിട്ടിയാൽ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും റാപ്പർ
എന്ന ഹിരൺദാസ് മുരളി. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങവെയാണ് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എവിടെയും താൻ പോകില്ലെന്നും പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘‘നല്ല വിശ്വാസമുണ്ട്.
എനിക്കൊരു സമയം കിട്ടട്ടെ. എല്ലാത്തിനും മറുപടി പറയും.
കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിർദേശം. നിങ്ങളാരും പേടിക്കാതിരിക്കുക.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. പരിപാടികളുമായി തുടരും.
എവിടെ പോകാനാണ് ഞാൻ’’ – വേടൻ പറഞ്ഞു. ഉച്ചയോടെ വേടനെ തൃക്കാക്കര അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം പരിഗണിച്ച് വേടനെ ചോദ്യം ചെയ്യലിന് ശേഷം വിടുകയായിരുന്നു. ഇതോടെ കേസിൽ രണ്ട് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി.
പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പൊലീസിനോടു പറഞ്ഞത്.
പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴാണു ബലാൽസംഗം ചെയ്തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടന്റെ മൊഴിയിലുണ്ടെന്നാണ് വിവരം. താനും പരാതിക്കാരിയും തമ്മിൽ 2021 മുതൽ 2023 വരെ നല്ല ബന്ധത്തിലായിരുന്നു.
സൗഹൃദത്തിനു മുൻകയ്യെടുത്തത് പരാതിക്കാരി തന്നെയാണ്. ഒട്ടേറെ തവണ പലയിടങ്ങളിൽ ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും വേടൻ പൊലീസിനോടു പറഞ്ഞു.
അതിനിടെ വേടനെ പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവാക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനു മുന്നിൽ ബഹളം വച്ചു.
‘വേടനെ ഇറക്കി വിടടാ പൊലീസേ… വെറുതെ എന്നെ അങ്ങോട്ട് വരുത്തരുത്…’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു യുവാക്കളുടെ തെറിവിളി. യുവാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]