തിരുവനന്തപുരം: നഗരൂരിൽ റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിന് യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേര് അറസ്റ്റിൽ. റൗഡി ലിറ്റിൽ ഉൾപ്പെട്ട
കല്ലമ്പലം ബൈജു എന്ന് വിളിക്കുന്ന ബൈജുവും കൂട്ടാളി ആദേഷ് എന്നിവരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബൈജുവിന്റെ കിളിമാനൂർ ഉള്ള റേഷൻ കടയിൽ ജോലിക്ക് വരാൻ യുവതി വിസമ്മതിച്ചതിന് കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ വീട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
നാട്ടുകാർ ഓടി എത്തിയതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ആലങ്കോട് വഞ്ചിയൂർ ബസ് സ്റ്റോപ്പിൽ വെച്ച് യുവതിയുടെ കയ്യിൽ കടന്ന് പിടിച്ചു.
യുവതിയുടെ കുട്ടിയെ എടുത്ത് കടന്നു കളയാനും ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
പിടിവലിക്കിടയിൽ പ്രതികൾ രണ്ട് പൊലീസുകാരേയും മർദ്ദിച്ചു പരിക്കേൽപ്പിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ ചികിത്സ തേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]