കൊച്ചി : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം നെ വരവേറ്റ് ആക്സിസ് ബാങ്ക് തമ്മനം ശാഖയിലെ ജീവനക്കാർ. എആര്‍എം ബ്രാൻഡഡ് ടീഷർട്ടുകൾ അണിഞ്ഞാണ് ബാങ്ക് ജീവനക്കാർ ചിത്രത്തിനെ വരവേറ്റത്.
ഒരു ബാങ്കിലെ മുഴുവൻ ജീവനക്കാർ ചേർന്ന് എആര്‍എമ്മിനെ വരവേൽക്കാൻ തയ്യാറായത് ജനങ്ങളിൽ കൗതുകം വർധിപ്പിച്ചു. മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബാങ്കിലെ മുഴുവൻ ജീവനക്കാരും സിനിമാ പ്രൊമോഷന്റെ ഭാഗമാവുന്നത്.
സമീപകാലത്ത് സിനിമ പ്രേക്ഷകരും കുടുംബങ്ങളും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന 3D ചിത്രമാണ് എആര്‍എം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധാനം .സെപ്റ്റംബർ 12ന് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
“എആര്‍എം ഞങ്ങൾ എല്ലാവരും വളരെ ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണെന്നും ഏറെ നാളുകൾക്ക് ശേഷം വരുന്ന 3D മലയാള ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നും ബാങ്ക് ജീവനക്കാർ പറഞ്ഞു” ഈ ഓണം എആര്‍എം നൊപ്പമെന്നും ആരാധകർ പങ്കുവച്ചു.
കഴിഞ്ഞ ആഴ്ചകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും പ്രേക്ഷകർക്കിടയിൽനിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത് തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി,രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]