
രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് സ്റ്റാർ ഷിപ്പ് വിക്ഷേപിക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. എർത്ത്-മാർസ് വിൻഡോ തുറക്കുമ്പോഴായിരിക്കും ആദ്യ സ്റ്റാർഷിപ്പ് ദൗത്യം ചൊവ്വയിലേക്ക് വിക്ഷേപിക്കന്നത്. എർത്ത്-മാർസ് വിൻഡോ സമയത്ത് ഏറ്റവും കുറഞ്ഞ അളവിൽ ഇന്ധനം ഉപയോഗിച്ച് പേടകം വിക്ഷേപിക്കാൻ കഴിയും. നാല് വർഷിത്തിനുള്ളിൽ മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് മസ്ക് ലക്ഷ്യം വെക്കുന്നത്.
സ്റ്റാർഷിപ്പിന്റെ കഴിവ് പരിശോധിക്കാനാണ് ആദ്യ ദൗത്യം. ഇത് വിജയിച്ചാൽ മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള പദ്ധതി ആരംഭിക്കും. ചൊവ്വയിൽ മനുഷ്യരുടെ കോളനി നിർമ്മിക്കുമെന്നതാണ് ലക്ഷ്യമെന്ന് മുൻപ് മസ്ക് വെളിപ്പെടുത്തിയിരുന്നു. ചൊവ്വയിൽ സുസ്ഥിരമായ നഗരം സ്ഥാപിക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്. ഏറ്റവും ശക്തിയേറിയ റോക്കാറ്റാണ് സ്റ്റാർഷിപ്പ്. മനുഷ്യരെയും അവർക്ക് വേണ്ട സാധനങ്ങളും ചന്ദ്രനിലേക്കും ചൊവ്വയിലേക്ക് എത്തിക്കാനാണ് സ്റ്റാർഷിപ്പ് നിർമ്മിച്ചത്.
സ്പേസ് എക്സിന് ചൊവ്വയിൽ ഇറങ്ങാൻ കഴിഞ്ഞാൽ, “ഏകദേശം 20 വർഷത്തിനുള്ളിൽ ഒരു സ്വയം-സുസ്ഥിര നഗരം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ അവിടെ നിന്ന് ഫ്ലൈറ്റ് നിരക്ക് ഗണ്യമായി വർദ്ധിക്കും” എന്ന് മസ്ക് അവകാശപ്പെടുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ സ്റ്റാർഷിപ്പിൽ രണ്ട് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
സൂപ്പർ ഹെവി എന്ന് വിളിക്കപ്പെടുന്ന ഒരു ഒന്നാം ഘട്ട ബൂസ്റ്ററും സ്റ്റാർഷിപ്പ് എന്നറിയപ്പെടുന്ന 165 അടി (50 മീറ്റർ) ഉയരമുള്ള ഒരു മുകൾ-ഘട്ട ബഹിരാകാശ പേടകവും ഉൾപ്പെടുന്നതാണ് സ്റ്റാർഷിപ്പ്. 400 അടി ഉയരമുള്ള സ്റ്റാർഷിപ്പ് റോക്കറ്റിന്റെ മൂന്നാം പരീക്ഷണ വിക്ഷേപണം അടുത്തിടെ നടത്തിയിരുന്നു. സൂപ്പർ ഹെവി ബൂസ്റ്റർ കൂടി ഉൾപ്പെടുത്തിയായിരുന്നു വിക്ഷേപണം നടത്തിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]