
കലാപബാധിതമായ മണിപ്പൂരിൽ രാജ്ഭവന് മുന്നിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷം. പ്രതിഷേധക്കാർ രാജ്ഭവനു നേരെ കല്ലെറിഞ്ഞു. സിആർപിഎഫിന്റെ വാഹനം ആക്രമിച്ചു. ഇംഫാൽ വെസ്റ്റിലെ കൗത്രക്കിൽ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി.
മണിപ്പൂരിലെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവിനു മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ദേശീയ പതാക അഴിച്ചുമാറ്റി മറ്റൊരു പതാക സ്ഥാപിച്ചു. രാജ്ഭവന് നേരെ കല്ലെറിഞ്ഞു. സിആർപിഎഫിന്റെ വാഹനം ആക്രമിക്കുകയും ചെയ്തു. സ്ഥിതി ശാന്തമാക്കാനുള്ള പരിശ്രമത്തിലാണ് സുരക്ഷാസേന. അതിനിടെ, ഇംഫാൽ വെസ്റ്റിലെ കൗത്രക്കിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ നിരവധി വീടുകളും വാഹനങ്ങളും കത്തി നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇംഫാൽ വെസ്റ്റിലെ സെക്മയിൽ വിമുക്തഭടനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അബന്ധത്തിൽ ബഫർസോൺ കടന്ന ആളെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മണിപ്പൂർ സർക്കാർ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിസ്സംഗത പൊറുക്കാൻ കഴിയില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]