ക്യാന്‍സര്‍ മൂലം മരണപ്പെടുന്നതിന്റെ എണ്ണം ഇന്ന് കൂടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ ക്യാൻസർ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ക്യാൻസർ സാധ്യത കുറയ്ക്കാൻ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ആരോഗ്യകരമായ ഭക്ഷണക്രമം
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക. ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെയും ചുവന്ന മാംസത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുക.
2. വ്യായാമം
പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താനും ഹോർമോണുകളുടെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു, ഇവയെല്ലാം ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്.
3. പുകയിലയുടെ ഉപയോഗം ഒഴിവാക്കുക
പുകയിലയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് തൊണ്ട, വായ, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലെ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കും.
4. മദ്യപാനം ഒഴിവാക്കുക
അമിത മദ്യപാനം കുറയ്ക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.
5. സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം
ചർമ്മ ക്യാൻസറിനുള്ള സാധ്യതയെ കുറയ്ക്കാന്‍ സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുക.
അൾട്രാവയലറ്റ് രശ്മികള്‍ സ്കിന്‍ ക്യാന്‍സറിന് കാരണമാകും.
6. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
അമിതഭാരം പല തരം ക്യാൻസറുകളുടെ സാധ്യതയെ വർദ്ധിപ്പിക്കും. ഇത് സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൻകുടൽ ക്യാൻസർ എന്നിവയുൾപ്പെടെ നിരവധി ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]