

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; കോട്ടയത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ നഴ്സായ യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
മാങ്കാംകുഴി: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ നേഴ്സായ യുവാവ് മരിച്ചു. മാങ്കാംകുഴി പുതുച്ചിറ ജിതിൻ നിവാസിൽ വിമുക്ത ഭടനായ മധുവിൻറെ മകൻ ജിതിൻ മധു (30 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ വെട്ടിയാർ കോട്ടാലേത്ത് ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം.
ഉടൻതന്നെ ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ മെയിൽ നേഴ്സായി ജോലിചെയ്യുകയായിരുന്നു ജിതിൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

ബൈക്കിൽ ഒപ്പം സഞ്ചരിച്ച പുതുച്ചിറ പുളിവേലിൽ കിഴക്കേതിൽ തരുണിന് പരിക്കേറ്റു. ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച ജിതിൻറെ ഭാര്യ: ശിഷിര, മകൾ: ഋതിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]