First Published Sep 10, 2023, 2:15 PM IST
ഓഗസ്റ്റ് മാസം ബിഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും ഇ-ഡ്രോ വഴി നാലുപേർക്ക് ഒരു ലക്ഷം ദിർഹം വീതം നേടാനായിരുന്നു അവസരം. ഓഗസ്റ്റ് നാലാമത്തെ ആഴ്ച്ചയിലെ നറുക്കെടുപ്പിൽ വിജയികളായ നാലുപേരിൽ രണ്ടു പാകിസ്ഥാനികളും രണ്ടു പേർ ഇന്ത്യക്കാരുമാണ്.
വിനോദ് കുമാർ
കേരളത്തിൽ നിന്നുള്ള വിനോദ് രണ്ട് പെൺമക്കളുടെ പിതാവാണ്. ഒമാനിൽ മെക്കാനിക്സ് തൊഴിലാണ് അദ്ദേഹം ചെയ്യുന്നത്. രണ്ടു വർഷമായി 11 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് വിനോദ് ബിഗ് ടിക്കറ്റ് എടുക്കുന്നു. ബിഗ് ടിക്കറ്റ് വിജയത്തിൽ സന്തോഷമുണ്ടെന്നും സുഹൃത്തുക്കൾക്കൊപ്പം ക്യാഷ് പ്രൈസ് പങ്കിടുമെന്നും വിനോദ് പറയുന്നു. മാത്രമല്ല ജീവകാരുണ്യപ്രവർത്തികൾക്കും അദ്ദേഹത്തിന് താൽപര്യമുണ്ട്.
പ്രൈസ് മണി കയ്യിൽ കിട്ടിയാൽ മക്കൾക്ക് സമ്മാനം വാങ്ങി നൽകും. അവർ സന്തോഷത്തോടെയിരിക്കണം എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. ബിഗ് ടിക്കറ്റ് എടുക്കുമ്പോൾ തന്നെ വിജയിക്കണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് അറിയാമായിരുന്നു ഞങ്ങൾ ഒരു ദിവസം വിജയിക്കുമെന്ന്. – വിനോദ് പറയുന്നു.
ടിക്കറ്റ് വാങ്ങുമ്പോൾ സാധാരണ ലക്കി നമ്പറുകൾ നോക്കിയാണ് തെരഞ്ഞെടുക്കാറ്. ഇത്തവണ അങ്ങനെ ചെയ്തില്ല. അത് ഉപകാരപ്പെട്ടു. ഗ്രാൻഡ് പ്രൈസ് കിട്ടുന്നത് വരെ ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും. എല്ലാവരോടും എനിക്ക് പറയാനുള്ളത് ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുക. ഒരു ദിവസം നിങ്ങൾ വിജയിക്കും.
സയദ് മുഹമ്മദ്
നാലു കുട്ടികളുടെ പിതാവായ സയദ് മുഹമ്മദ് 30 വയസ്സുകാരനാണ്. പാകിസ്ഥാൻ പൗരനായ അദ്ദേഹം അബു ദാബിയിലാണ് ജീവിക്കുന്നത്. ഒരു ആശുപത്രിയിൽ ഡ്രൈവറായി സയദ് ജോലിനോക്കുകയാണ്. നാല് വർഷമായി സയദ് ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇത്തവണ ബിഗ് ടിക്കറ്റ് എടുത്തപ്പോൾ 55 എന്ന അക്കം അദ്ദേഹത്തിന് ഇഷ്ടമായി. അതേ അക്കമുള്ള ടിക്കറ്റ് പ്രത്യേകം തെരഞ്ഞെടുക്കുകയായിരുന്നു.
ബിഗ് ടിക്കറ്റിൽ നിന്നുള്ള ഫോൺകോൾ വന്നപ്പോൾ ഞെട്ടിപ്പോയി. വീക്കിലി ഡ്രോയുടെ കാര്യം ഞാൻ മറന്നിരിക്കുകയായിരുന്നു. ഉടൻ തന്നെ ഞാൻ എന്റെ കുടുംബത്തെ വിളിച്ച് സന്തോഷം പങ്കിട്ടു. പണം ശ്രദ്ധയോടെ ഉപയോഗിക്കാനാണ് സയദിന്റെ തീരുമാനം. പണം ബിസിനസിൽ നിക്ഷേപിക്കണം, കുടുംബത്തെ സംരക്ഷിക്കണം. ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നാണ് സയദ് പറയുന്നത്. ഗ്രാൻഡ് പ്രൈസ് ലഭിച്ചാൽ കുടുംബത്തോടൊപ്പം യു.എ.ഇയിൽ താമസം തുടങ്ങണമെന്നും സയദ് ആഗ്രഹിക്കുന്നു.
ശബരീഷ് ജ്യോതിവേൽ
കേരളത്തിൽ നിന്നുള്ള 35 വയസ്സുകാരനായ ശബരീഷ്, ഷാർജയിലാണ് എട്ടു വർഷമായി താമസിക്കുന്നത്. മെക്കാനിക്കൽ എൻജിനീയറായ അദ്ദേഹം 7 വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കുന്നു. ഇത്തവണത്തെ ടിക്കറ്റ് പക്ഷേ, സ്വന്തമായി എടുത്തതാണ്. കുടുംബത്തോടൊപ്പം തായ്ലൻഡിൽ വെക്കേഷൻ ആഘോഷിക്കുന്നതിന് ഇടയിലാണ് ശബരീഷ്, ബിഗ് ടിക്കറ്റ് നേടിയ വാർത്ത അറിഞ്ഞത്. തനിക്ക് ലഭിച്ച ക്യാഷ് പ്രൈസ് ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് ശബരീഷ് പറയുന്നു. പണം ബാങ്ക് അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്യുമെന്നും ശബരീഷ് പറഞ്ഞു.
ഇനായത് ഉല്ല അബ്ദുൾ ജനാൻ
ആറ് കുട്ടികളുടെ പിതാവായ ഉല്ല ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിനോക്കുകയാണ്. ഒരു ബന്ധു കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസായ 20 മില്യൺ ദിർഹം നേടിയതാണ് ഉല്ല സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങാൻ കാരണം. സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റിൽ ഉല്ല കളിക്കുന്നത്.
ബിഗ് ടിക്കറ്റിൽ നിന്നുള്ള സന്തോഷ വാർത്ത വന്നപ്പോൾ ഉല്ല ഉറക്കത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഫോൺകോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ടിക്കറ്റിൽ പങ്കുകാരനായ റൂംമേറ്റ് ആണ് ഉല്ലയെ ഉണർത്തിയത്. ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹം വിജയിച്ചു എന്ന് സുഹൃത്ത് പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് ഉല്ല പറയുന്നു. ഓഫിഷ്യൽ വെബ്സൈറ്റിൽ നോക്കിയാണ് ഉല്ല വിജയ വാർത്ത സ്ഥിരീകരിച്ചത്. തനിക്ക് ലഭിച്ച പ്രൈസ് മണി ഉപയോഗിച്ച് പാകിസ്ഥാനിൽ സ്ഥലം വാങ്ങിക്കാനാണ് ഉല്ലയുടെ തീരുമാനം.
സെപ്റ്റംബറിലും ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഓട്ടോമാറ്റിക് ആയി വീക്കിലി ഇലക്ട്രോണിക് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും ഒരു ലക്ഷം ദിർഹം വീതം നേടാം. ഇത് മാത്രമല്ല ഒക്ടോബർ മൂന്നിന് നടക്കുന്ന ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ 15 മില്യൺ ദിർഹം നേടാം. സെപ്റ്റംബർ 30 വരെ ബിഗ് ടിക്കറ്റ് വാങ്ങാൻ അവസരമുണ്ട്. ഓൺലൈനായി www.bigticket.ae എന്ന വെബ്സൈറ്റിലും അബു ദാബി, അൽ എയ്ൻ വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും ടിക്കറ്റെടുക്കാം.
സെപ്റ്റംബറിലെ വീക്കിലി ഇ-ഡ്രോ തീയതികൾ:
Promotion 1: 1st – 10th September & Draw Date – 11th September (Monday)
Promotion 2: 11th – 17th September & Draw Date – 18th September (Monday)
Promotion 3: 18th – 24th September & Draw Date – 25th September (Monday)
Promotion 4: 25th – 30th September& Draw Date – 1st October (Sunday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.
Last Updated Sep 10, 2023, 2:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]