
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു. വമ്പൻ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും യുഡിഎഫ് നിയമസഭയിലെത്തുക. പിണറായി സർക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. നാളെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്ക് ചാണ്ടി ഉമ്മൻ നിയമസഭ അംഗമായി സത്യപ്രതിഞ്ജ ചെയ്യും.
പട്ടയഭൂമിയിലെ ചട്ടലംഘനങ്ങൾ ക്രമപ്പെടുത്തുന്നതിന് സര്‍ക്കാരിന് പരമാധികാരം നൽകുന്ന നിയമ ഭേദഗതി 14 ന് നിയമസഭ പാസാക്കും. സംസ്ഥാനത്തെ പാരിസ്ഥിതിക മേഖലയിൽ ഭേദഗതി വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. ഇടുക്കിയിൽ ഭൂവിനിയോഗ ചട്ടം ലംഘിച്ച് പ്രവർത്തുന്ന പാർട്ടി ഓഫീസ് അടക്കം വലുതും ചെറുതുമായ നിർമ്മാണങ്ങളുടെ എല്ലാം സാധൂകരണം കൂടിയാണ് നിയമ ഭേദഗതിയോടെ വരാനിരിക്കുന്നത്.
കാലങ്ങളായി ഇടുക്കിയിൽ അടക്കം നിലനിൽക്കുന്ന ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുന്നത്. പട്ടയ ഭൂമി എന്തിന് അനുവദിച്ചോ അതിന് മാത്രമെ വിനിയോഗിക്കാവു എന്നാണ് വ്യവസ്ഥ. വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്തണമെന്ന കാലാകാലങ്ങളായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഉയരുന്ന ആവശ്യവും കനത്ത രാഷ്ട്രീയ സമ്മര്‍ദ്ദവും പരിഗണിച്ചാണ് ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്. തരംമാറ്റിയുള്ള വിനിയോഗം ക്രമപ്പെടുത്താൻ സര്‍ക്കാരിന് അധികാരം അധികാരം നൽകുന്ന വ്യവസ്ഥ എഴുതിച്ചേര്‍ത്ത ഭേദഗതി പതിനാലിന് നിയമസഭാ സമ്മേളനം പാസാക്കും. ഗവർണര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമം നിലവിൽ വരും. ഇതിന് പിന്നാലെ ഉണ്ടാക്കുന്ന ചട്ടങ്ങളെ ചൊല്ലി തുടക്കത്തിലേ വലിയ ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം ഭൂപതിവിന് വിധേയമല്ല. ക്വാറി ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിലവിലെ ക്വാറികൾ ക്രമപ്പെടുത്തുകയും ഭാവിയിൽ നിയമലംഘനം കണ്ടെത്തിയാൽ പോലും അത് പതിച്ച് നൽകാൻ സര്‍ക്കാരിന് അധികാരം നൽകുന്നതുമായ വ്യവസ്ഥകളാണ് നിലവിൽ പരിഗണിക്കുന്നതെന്നാണ് വിവരം.
Last Updated Sep 10, 2023, 9:34 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]