മലയാള സിനിമയിലെ യുവ സംവിധായകനാണ് അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന ജോജു ജോർജ് ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ അഖിലിനെ മലയാളികൾ ഏറ്റവും അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസൺ 5ലൂടെ ആണ്. ഹേറ്റേഴ്സിനെ പോലും ഫാൻ ആക്കി മാറ്റിയ അഖിൽ ബിഗ് ബോസ് കിരീടവും സ്വന്തമാക്കിയാണ് മടങ്ങിയത്. ഷോയ്ക്ക് ശേഷം തന്റെ ചെറിയ വലിയ സന്തോഷങ്ങളുമായി മുന്നോട്ട് പോകുകയാണ് താരം.
ബിഗ് ബോസ് ഫൈനലിലേക്ക് അടുത്തപ്പോൾ മത്സരാർത്ഥികളുടെ ഫാമിലികൾ ഷോയിൽ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ട്രെന്റിംഗ് ആയത് അഖിലിന്റെ കുടുംബം വന്നപ്പോഴുള്ള വീഡിയോ ആണ്. ഏറെ നാൾ ട്രെന്റിങ്ങിൽ ഒന്നാമതായിരുന്നു ആ വീഡിയോ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സൗന്ദര്യപ്പിണക്കമോ ? പുതിയ യാത്രയിൽ ബഷി കുടുംബം; ആകീടീവല്ലാതെ മഷൂറ, ചോദ്യങ്ങൾ
“വിജയിയുടെ സിനിമ റിലീസ് ചെയ്ത് അത് ട്രെൻഡിങ്ങിൽ നിൽക്കുമ്പോഴാണ് എന്റെ കുടുംബത്തിന്റെ വീഡിയോ ഏഷ്യാനെറ്റ് ഇറക്കുന്നത്. അന്ന് വിജയിയുടെ സിനിമയെ മറികടന്ന് ഈ വീഡിയോ ട്രെൻഡിങ് നമ്പർ വണ്ണായി മാറി.
അതിന് കാരണം മലയാളിക്ക് ബന്ധങ്ങളുടെ മൂല്യം അറിയാം. അഖിൽ മാരാർ ഏറ്റവും മുകളിൽ നിൽക്കുന്നത് എന്നത് എന്റെ വിജയം ഒന്നുമല്ല. ഞാൻ പത്ത് അൻപത് ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നു. എന്റെ കുടുംബം വരുന്നു.അവരോടുള്ള ഇമോഷനാണ് ഞാൻ അവിടെ കാണിക്കുന്നത്. അല്ലാതെ ഞാൻ എന്ന് പറയുന്ന വ്യക്തി ഉണ്ടാക്കി എടുത്തതല്ല അതൊന്നും. അത് ഏതൊരു മനുഷ്യനിലും സംഭവിക്കുന്ന ഇമോഷനാണ്. ആ വികാരങ്ങളുടെ മൂല്യമാണ് ഇന്ത്യയിലെ സൂപ്പർ താരമായ വിജയിയെ മറികടന്ന് ഈ വീഡിയോ മുകളിലെത്താൻ കാരണം. ആ സൗഹൃദവും കുടുംബ ബന്ധങ്ങളും എല്ലാം വളരെയധികം വില കൽപ്പിക്കുന്ന ഒരാളാണ് ഞാൻ”, എന്നാണ് അഖിൽ മാരാർ പറഞ്ഞത്. മൂവി വേൾഡ് മീഡിയയോട് അയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Last Updated Sep 9, 2023, 10:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]