കട്ടാക്കടയില്‍ പത്താം ക്ലാസുകാരന് ആദി ശേഖര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിതിരിവ്. നരഹത്യ വകുപ്പ് ചുമത്തി അകന്ന ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു. പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ 31നാണ് ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആദി ശേഖറിന്റേത് അപകടമരണമല്ല, നരഹത്യയാണെന്ന സംശയം ബലപ്പെട്ടത്.
കാട്ടാക്കട പൂവ്വച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകനാണ് മരിച്ച ആദി ശേഖര്‍. ചിന്മയ മിഷന് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ 31 ന് വൈകുന്നേരം പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്തായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ആദി ശേഖര്‍ മരിച്ചിരുന്നു. കുട്ടിയെ ഇടിച്ചത് ബന്ധുവിന്റെ കാറാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.
Story Highlights: Kattakkada student death was not accidental police called it murder
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]