

പത്താം ക്ലാസ് വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവം ; പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തും; ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം; കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി, സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായി; പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരന് കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി പ്രിയരഞ്ജനെതിരേ കൊലക്കുറ്റം ചുമത്തും. ഇയാള്‍ക്കെതിരേ 302-ാം വകുപ്പ് ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പൂവച്ചല്‍ സ്വദേശിയായ ആദിശേഖരന്‍ ആണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 31ന് പുളിങ്കോട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ആദിശേഖരന്‍ വാഹനമിടിച്ച് മരിച്ചത്. പൂവച്ചലില്‍ ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് യുവാവ് ബന്ധുവായ 10 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |