തൃശൂര്‍ നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. ജ്വല്ലറി ജീവനക്കാര്‍ കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നുകിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ കാറില്‍ എത്തിയ സംഘം ആക്രമിച്ചു കൊണ്ടുപോയി എന്നാണ് ജീവനക്കാരുടെ മൊഴിവി.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് പരാതി. കന്യാകുമാരി, മാര്‍ത്താണ്ഡം ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ട് പോകുന്നതിനായി റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്നതിനിടെ നഷ്ടപ്പെട്ടു എന്നാണ് പരാതി. കാറില്‍ എത്തിയ സംഘം ആക്രമിച്ച് സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു എന്നാണ് മൊഴി. വെള്ള നിറമുള്ള കാറില്‍ എത്തിയ സംഘമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തതെന്ന് ജീവനക്കാര്‍ പൊലീസിന് മൊഴി നല്കി.
Story Highlights: Jewellery workers attacked gold heist in Thrissur city
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]