ഭൂമിയിലെ ഒരു ശക്തിക്കും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ കഴിയില്ലെന്ന് ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ. സനാതന ധർമ്മത്തെ അവസാനിപ്പിക്കാൻ ശ്രമിച്ചവർ ഒരിക്കലും വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജയ് റാം താക്കൂർ.
ഇന്ത്യ സഖ്യത്തിലെ ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവരും നേതാക്കളും മൗനം പാലിച്ചുകൊണ്ട് ഇത്തരം പരാമർശങ്ങളെ പിന്തുണയ്ക്കുകയാണെന്ന് താക്കൂർ കുറ്റപ്പെടുത്തി. സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നതിലൂടെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുടെ തങ്ങളുടെ മാനസികാവസ്ഥ തുറന്നുകാട്ടി. സനാതന ധർമ്മത്തിനെതിരായ ദുഷ്പ്രചരണങ്ങൾ I.N.D.I.A ബ്ലോക്കിന്റെ നേതാക്കൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സനാതന ധർമ്മത്തെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നവർ, കഴിഞ്ഞ 1000 വർഷമായി ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് മനസിലാക്കണം. വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്വീന്ദർ സിംഗ് സുഖുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights: No Power On Earth Can Eradicate Sanatan Dharma: Jai Ram Thakur
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]