സോഷ്യൽ മീഡിയയിൽ തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും പ്രധാനപ്പെട്ട കാര്യങ്ങളും പങ്ക് വയ്ക്കുക എന്നതൊന്നും ഒരു പുതിയ കാര്യമല്ല. മിക്കവരും അങ്ങനെ ചെയ്യാറുമുണ്ട്. എന്നാൽ, അതിൽ ചില പോസ്റ്റുകൾ അതിലെ ആത്മാർത്ഥതയും മറ്റും കൊണ്ട് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ ഒരു പെൺകുട്ടിയുടെ അത്തരത്തിലുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
തന്റെ സഹോദരൻ അവന്റെ അടുത്ത കൂട്ടുകാരിയെ വിവാഹം കഴിക്കുന്നതിലെ സന്തോഷമാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. യഥാർത്ഥ സൗഹൃദത്തിൽ നിന്നും ഒരിക്കലും അവസാനിക്കാത്ത ഒരു സ്നേഹബന്ധത്തിലേക്കുള്ള അവരുടെ യാത്ര സോഷ്യൽ മീഡിയയെ കുറച്ചൊന്നുമല്ല ആകർഷിച്ചത്. അടുത്തിടെ വിവാഹിതരായ സഹോദരന്റെയും ഭാര്യയുടെയും ചിത്രം മാത്രമല്ല പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. സഹോദരൻ നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടും പങ്ക് വച്ചിട്ടുണ്ട്.
മൂന്ന് ചിത്രങ്ങളാണ് സഹോദരി പങ്ക് വച്ചിരിക്കുന്നത്. അതിൽ രണ്ട് ചിത്രം പുതുതായി വിവാഹം കഴിക്കുന്ന സഹോദരന്റെയും വധുവിന്റെയും ആണ്. പിന്നെയൊന്നിൽ അവരാദ്യമായി കണ്ടുമുട്ടിയ ദിവസം സഹോദരൻ സഹോദരിക്ക് അയച്ച സന്ദേശമാണ്. അതിൽ സഹോദരൻ പറയുന്നത് താൻ തന്റെ സ്നേഹത്തെ കണ്ടുമുട്ടി. തനിക്ക് ആദ്യകാഴ്ചയിൽ തന്നെ അവളോട് പ്രണയം തോന്നി എന്നാണ്.
സഹോദരിയുടെ പോസ്റ്റിൽ പറയുന്നത്, നാല് വർഷം മുമ്പാണ് തന്റെ സഹോദരൻ അവന്റെ പ്രണയത്തെ കണ്ടുമുട്ടിയത് ഇപ്പോൾ അവർ വിവാഹം കഴിക്കാൻ പോകുന്നു. വളരെ അധികം സന്തോഷം തോന്നുന്നു എന്നാണ്. സ്നേഹവും പ്രണയവുമെല്ലാം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുന്ന സോഷ്യൽ മീഡിയ ഈ കഥയും പെട്ടെന്ന് ഏറ്റെടുത്തു. വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായത്. പലരും സമാനമായ തങ്ങളുടെ പ്രണയകഥകൾ പങ്കുവച്ചു. കൂടാതെ ദമ്പതികളെ ആശംസകൾ അറിയിക്കുകയും ചെയ്തു.
Last Updated Sep 10, 2023, 9:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]