പുതുപ്പള്ളിയിൽ ക്ലച്ച് പിടിക്കാതെ ആപ്പും, ചൂലും; പ്രചരണത്തിനായി പത്ത് ലക്ഷത്തിലധികം രൂപ ചിലവഴിച്ച ആപ്പിന് പുതുപ്പള്ളിയിൽ കിട്ടിയത് 835 വോട്ട് മാത്രം
സ്വന്തം ലേഖകൻ
കോട്ടയം : കേജ്രിവാളിനേ ചൂണ്ടിക്കാണിച്ചുള്ള പ്രചാരണം പുതുപ്പള്ളിയിൽ ഏറ്റില്ല. പത്ത് ലക്ഷത്തിലധികം രൂപ പ്രചാരണത്തിനായി ചിലവഴിച്ച പുതുപ്പള്ളിയിൽ ആം ആദ്മി തകർന്ന് തരിപ്പണമായി. ആയിരം വോട്ട് പോലും നേടാനാകാതെ ആം ആദ്മി പാർട്ടി ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു.
പാർട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ ലൂക്ക് തോമസായിയുന്നു പുതുപ്പള്ളിയിൽ ആപ്പിന്റെ സ്ഥാനാർത്ഥി. ആകെ ലഭിച്ചത് 835 വോട്ട് മാത്രം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 0.64% മാത്രമാണ് ലൂക്ക് തോമസിന് ലഭിച്ചത്. കെട്ടിവെച്ച കാശും ആപ്പിന് നഷ്ടമായി. മണ്ഡലത്തിൽ ആകെയുള്ള 182 ബൂത്തിൽ 9 ഇടത്ത് മാത്രമാണ് പാർട്ടി വോട്ട് രണ്ടക്കം കടന്നത്.
പത്തു ബൂത്തിൽ ‘സംപൂജ്യ’രുമായി. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചശേഷം മത്സരിച്ച ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്.
അടിത്തറയില്ലാതെ കുറേ നേതാക്കന്മാർ മാത്രമുള്ള പാർട്ടിയാണ് ആം ആദ്മിയെന്ന് വർഷങ്ങളായുള്ള പ്രവർത്തകരുടെ ആരോപണമാണ്. മറ്റ് പാർട്ടികളിൽ നിന്ന് സ്ഥാനമാനങ്ങൾ കിട്ടാതെ പുറത്ത് ചാടിയവരും, റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരും, ഗൾഫ് റിട്ടേൺസുമാണ് ആം ആദ്മിയിൽ കൂടുതലായുള്ളത്. ഇവർക്ക് കേരളത്തിലെ രാഷ്ട്രീയമെന്തെന്ന് അറിയില്ല. ഇതാണ് പുതുപ്പള്ളിയിൽ വൻ പരാജയമുണ്ടാകാൻ കാരണം
2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അഡ്വ. അനിൽ ഐക്കര സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ 3 ലക്ഷം രൂപ മാത്രം ചിലവഴിച്ച് ഇരുപത്തി ആറായിരത്തിലധികം വോട്ട് നേടിയ പാർട്ടിയാണ് ആം ആദ്മി പാർട്ടി . അന്ന് പുതുപ്പള്ളി മണ്ഡലത്തിൽ അയ്യായിരത്തിലധികം വോട്ടാണ് ആം ആദ്മിക്ക് ലഭിച്ചത്. അവിടെ നിന്നാണ് 835 ലേക്ക് വോട്ട് നില താഴ്ന്നത്. വോട്ട് നില ഇത്രയധികം താഴ്ന്നത് എങ്ങനെയെന്ന് ഉത്തരവാദിത്വപ്പെട്ടവർ പരിശോധിക്കണമെന്ന് മുൻ കൺവീനർ കെ എസ് പദ്മകുമാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]