തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ ബിപിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ആമയിഴഞ്ചാന്‍ തോട്ടിലെ ചതുപ്പ് ഭാഗത്താണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചക്ക് 2.30-ക്കാണ് സംഭവം. സ്ഥലത്തെ നാട്ടുകാരാണ് തോട്ടില്‍ മൃതദേഹം കണ്ടത് പോലീസിനെ അറിയിച്ചത്. ബിപിൻറെ ഭാര്യയുടെ പേരിലുള്ള കാർ തോടിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം വാഹനത്തിൽ നിന്നും സിറിഞ്ചും മരുന്നും കണ്ടെത്തിയിട്ടുണ്ട്. അനസ്തേഷ്യസ്റ്റ് ആയതിനാൽ മയങ്ങാനുള്ള മരുന്ന അളവിനേക്കാൾ അധികം കുത്തി വെച്ച് തോട്ടിലേക്ക് ചാടിയതാകാം എന്ന് സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]