മകൻ പിറന്നതോടെ അമ്മയായുള്ള ജീവിതം ആസ്വദിക്കുകയാണ് മഷൂറ ബഷീർ. മകന് വേണ്ടി ഏത് സന്തോഷവും വേണ്ടെന്ന് വെക്കാൻ മഷൂറ തയ്യാറാണ്. അതുകൊണ്ട് തന്നെ മകനെ മറ്റാരെയും ഏൽപ്പിക്കാതെ മഷൂറ തന്നെയാണ് പരിപാലിക്കുന്നത്. യാത്രകൾ പോകുമ്പോഴും മകൻ എബ്രാനെയും കൊണ്ട് മഷൂറ വാഹനത്തിൽ തന്നെ ഇരിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ അത്ര സജീവമല്ല മഷൂറ. മഷൂറയ്ക്ക് അമ്മയായ ശേഷം എന്ത് പറ്റിയെന്ന സംശയത്തിലാണ് ആരാധകർ.
ഇതിനിടെ യാത്രകൾക്ക് ഒരിടവേള കൊടുത്തിരുന്ന ബഷീർ ബഷി കുടുംബത്തിന്റെ പുതിയ യാത്ര വ്ലോഗാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈസൂരിലേക്കാണ് യാത്ര. ബഷീറിന്റെ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് ഇത്തവണത്തെ യാത്ര. യാത്രയ്ക്കിടയിൽ മഷൂറയുടെ സൈലൻസ് ആണ് ആരാധകരെ തളർത്തിയത്. എപ്പോഴും ആക്റ്റീവായി കാണാറുള്ള മഷൂറ ഇത്തവണ സൈലന്റായതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന മഷുവിന് ഇത്തവണ മിണ്ടാട്ടമില്ലല്ലോ എന്ന് ബഷീറും വീഡിയോയിൽ ചോദിക്കുന്നുണ്ട്. ചോദ്യം കേട്ടെങ്കിലും പ്രത്യേകിച്ച് പ്രതികരണമില്ലാതെ നടന്നുനീങ്ങുകയായിരുന്നു മഷൂറ.
കുഞ്ഞ് എബ്രുനെ മറ്റാർക്കും കൈമാറാതെ എടുത്തുകൊണ്ടു നടക്കുന്നതിനെപറ്റിയും ആളുകൾ സംശയം ഉന്നയിക്കുന്നുണ്ട്. ഉമ്മ ആശുപത്രിയിലായിരുന്നു, അതിന്റെയൊക്കെ വിഷമത്തിലാണെന്ന് ബാബി പറയുന്നുണ്ട്. എന്നാൽ മഷൂവിന് എന്തോ സൗന്ദര്യപ്പിണക്കം ഫീല്‍ ചെയ്യുന്നുണ്ടെന്നാണ് ആരാധക പക്ഷം. കിലുക്കാംപെട്ടി പോലെ എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ആള് ഇങ്ങനെ സൈലന്റാവല്ലേ എന്നാണ് എല്ലാവരും പറയുന്നത്.
കുഞ്ഞ് പിറക്കും മുമ്പ് യാത്രകൾ മുഴുവൻ നിയന്ത്രിച്ചിരുന്നതും എല്ലാവരെയും ഉത്സാഹത്തോടെ നിർത്തിയിരുന്നതും മഷൂറയായിരുന്നു. ‘ഞാന്‍ മദര്‍ഹുഡ് എഞ്ചോയ് ചെയ്യുകയാണ്. നിങ്ങള്‍ പുറത്ത് നിന്നും എഞ്ചോയ് ചെയ്തിട്ട് വന്നാല്‍ മതിയെന്നായിരുന്നു’ നേരത്തെ ഒരു യാത്ര വ്ലോഗിൽ മഷൂറ പറഞ്ഞത്.
കങ്കണയുടെ ‘ചന്ദ്രമുഖി’ എത്താൻ വൈകും; നിരാശയിൽ തമിഴ് സിനിമാസ്വാദകർ
Last Updated Sep 9, 2023, 9:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]