തൃശൂർ: പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ യുഡിഎഫിനു വോട്ട് ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ആറുമാസമായി മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പിണറായിക്ക് കമ്മ്യൂണിസ്റ്റ് മുഖമില്ല. മോദിയിൽ നിന്നാണ് പിണറായി പഠിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഭാരതം ‘ഇന്ത്യയെ’ കണ്ട് പേടിച്ചുണ്ടാക്കിയതാണ്ട്. ജി 20യിൽ നല്ല തീരുമാനങ്ങൾ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. എന്നാൽ മോദി ഇത്തരം വേദികളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ്, ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരുമെന്ന് വിഡി സതീശന്
പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞിരുന്നു.ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. വിജയം കോൺഗ്രസിനെ കൂടുതൽ വിനയാന്വിതരാക്കുന്നു. കേരളത്തിന്റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന്‍ കിട്ടി.പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു, എന്തു കൊണ്ടാണ് പ്രതികരിക്കാത്തത്? ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോൺഗ്രസിന് കിട്ടി.എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു. മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണിത്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസ്, വിഷയം നിയമസഭയിൽ ഉന്നയിക്കും: വി ഡി സതീശൻ
Last Updated Sep 9, 2023, 6:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]