തൃശൂർ: തൃശൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന 3 കിലോ സ്വർണമാണ് ഇന്നലെ രാത്രി മോഷണം പോയത്. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് സ്വർണം കൊണ്ടു പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം സ്വർണ്ണം കവർന്നത് എന്നാണ് റിപ്പോർട്ടുകൾ.ജ്വല്ലറി ജീവനക്കാരായ കല്ലൂർ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിലായിരുന്നു സ്വർണമടങ്ങിയ ബാഗ് കാറിൽ എത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇരുവരുടെയും മൊഴി പ്രകാരം വെളുത്ത ഡിസയർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നു പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]