സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കണോ ?; സ്ത്രീകൾക്കും കുട്ടികൾക്കും പോൽ – ആപ്പ് വഴി സമയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കി കേരളാ പോലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പോൽ – ആപ്പ് വഴി സമയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കി കേരളാ പോലീസ്. ഇതിനായുള്ള നടപടി ക്രമങ്ങളും പോലീസ് വിശദീകരിച്ചു.
അതിനായി പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ പോൽ – ആപ്പിലെ Personal services എന്ന വിഭാഗത്തിലെ ‘Appointment for Women & Child’ എന്ന ഓപ്ഷനിലൂടെ ഈ സേവനം ഉപയോഗപ്പെടുത്താം. പേര്, സന്ദർശനത്തിന്റെ ലക്ഷ്യം, പോലീസ് സ്റ്റേഷന്റെ പേര്, ജില്ല തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി ഈ സേവനം വിനിയോഗിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ട് കാണുന്നതിന് സൗകര്യപ്രദമായ രീതിയിൽ തീയതിയും സമയവും ഇതിലൂടെ ഉറപ്പിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും കഴിയും. സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ഉപയോക്താവിനും മീറ്റിംഗ് സമയം പുനഃക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. കൂടിക്കാഴ്ചക്കുള്ള തീയതി, സമയം എന്നിങ്ങനെയുള്ള വിവരങ്ങൾ എസ്എംഎസ് വഴി യഥാസമയം ഉപയോക്താവിനെ അറിയിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]